ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ 2015-16

പഠിപ്പിക്കാൻ പാഠപുസ്തകമില്ല
അധ്യാപകരുടെ സമരത്തിന് വിദ്യാർത്ഥി ഉദ്ഘാടകൻ

എറണാകുളം:
കേരള സംസ്കൃത അധ്യാപകഫെഡറേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ യ്ക്ക് എറണാകുളം ജില്ലയിൽ ഉദ്ഘാടകനായി എത്തിയത്ആറാം ക്ലാസ് വിദ്യാർഥി വിഷ്ണു ഹരി.
ആറാം ക്ലാസിലെ സംസ്കൃത പാഠപുസ്തകത്തിന്റെ ഫോട്ടോ കോപ്പിയിൽ നിന്നും ഒന്നാമത്തെ പാഠമായ മാമക ദേശ: എന്ന കവിത ആലപിച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
വിദ്യാലയം തുറന്ന് ഒരു മാസമായിട്ടും പാഠപുസ്തകവും അധ്യാപകർക്കുള്ള കൈപ്പുസ്തകവും ലഭ്യമാകാത്ത സാഹചര്യത്തിൽ സമരത്തിന്റെ പാതയിലേക്ക് അധ്യാപകർ എത്തുകയായിരുന്നു.
LP തലത്തിൽ അനുവദിച്ച സംസ്കൃതം പീരിയഡുകൾ ഫിക്സേഷന് പരിഗണിക്കുക
അധ്യാപക വിദ്യാർഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക പാർട്ട് ടൈം സർവീസ് എല്ലാ ആനുകൂല്യങ്ങൾക്കും പരിഗണിക്കുക ഹയർ സെക്കൻററി ജൂണിയർ അധ്യാപകരുടെ സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കുക
ഹയർ സെക്കന്ററി മേഖലയിൽ 3 ഭാഷകൾ മതിയെന്ന ഭാഷാ വിരുദ്ധ സമീപനം ഉപേക്ഷിക്കുക പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കുക സംസ്കൃതം ഓറിയൻറൽ സ്കൂളുകളുടെ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം .
യോഗത്തിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അയ്യമ്പുഴ ഹരികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ പി.രതിദേവി, എസ്.രവികുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.എൻ പ്രതാപൻ സ്വാഗതവും ശ്രീമതി കെ.വി ജിഷ നന്ദിയും പറഞ്ഞു

DDE Dharna 2015

കേരള സംസ്കൃത അധ്യാപകഫെഡറേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ യ്ക്ക് എറണാകുളം ജില്ലയിൽ ഉദ്ഘാടകനായി എത്തിയത്ആറാം ക്ലാസ് വിദ്യാർഥി വിഷ്ണു ഹരി.
ആറാം ക്ലാസിലെ സംസ്കൃത പാഠപുസ്തകത്തിന്റെ ഫോട്ടോ കോപ്പിയിൽ നിന്നും ഒന്നാമത്തെ പാഠമായ മാമക ദേശ: എന്ന കവിത ആലപിച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്
വിദ്യാലയം തുറന്ന് ഒരു മാസമായിട്ടും പാഠപുസ്തകവും അധ്യാപകർക്കുള്ള കൈപ്പുസ്തകവും ലഭ്യമാകാത്ത സാഹചര്യത്തിൽ സമരത്തിന്റെ പാതയിലേക്ക് അധ്യാപകർ എത്തുകയായിരുന്നു.
LP തലത്തിൽ അനുവദിച്ച സംസ്കൃതം പീരിയഡുകൾ ഫിക്സേഷന് പരിഗണിക്കുക
അധ്യാപക വിദ്യാർഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക പാർട്ട് ടൈം സർവീസ് എല്ലാ ആനുകൂല്യങ്ങൾക്കും പരിഗണിക്കുക ഹയർ സെക്കൻററി ജൂണിയർ അധ്യാപകരുടെ സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കുക
ഹയർ സെക്കന്ററി മേഖലയിൽ 3 ഭാഷകൾ മതിയെന്ന ഭാഷാ വിരുദ്ധ സമീപനം ഉപേക്ഷിക്കുക പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കുക സംസ്കൃതം ഓറിയൻറൽ സ്കൂളുകളുടെ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം .
യോഗത്തിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അയ്യമ്പുഴ ഹരികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ പി.രതിദേവി, എസ്.രവികുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.എൻ പ്രതാപൻ സ്വാഗതവും ശ്രീമതി കെ.വി ജിഷ നന്ദിയും പറഞ്ഞു.

അദ്ധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്

സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങളില്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നടപടി - അദ്ധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്

എറണാകുളം : സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണാന്നും, കേരളത്തിലെ പാരമ്പര്യ സംസ്കൃതപഠനകേന്ദ്രങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ പ്രതിഫലനങ്ങളാണ് ഈ സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങളെന്നും ഇതിനെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നടപടി വ്യക്തമായ അജണ്ടകള്‍ നിശ്ചയിച്ചുകൊണ്ടാണെന്നത് പ്രത്യക്ഷമാണെന്നും അതിനെ എന്ത് വില കൊടുത്തും എതിര്‍ക്കണമെന്നും സംസ്കൃതാധ്യാപക ഫെഡറേഷന്റെ സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ നടന്ന 32 ഓളം സംസ്കൃതവിദ്യാലയങ്ങളെ പ്രതിനിധീകരിച്ച ഓറിയന്റല്‍ സ്കൂള്‍ കണ്വെന്‍ഷന്‍ പ്രഖ്യാപിച്ചു.
പ്രക്ഷോഭങ്ങളുട ഭാഗമായി മുഴുവന്‍ ഓറിയന്റല്‍ സ്കൂള്‍ കേന്ദ്രങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കാനും അതോടൊപ്പം വിവിധജില്ലാകേന്ദ്രങ്ങളിലും അദ്ധ്യാപകകൂട്ടായ്മയും സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും അടക്കമുള്ള സമരപരിപാടികള്‍ നടത്താനും കണ്വെന്‍ഷനില്‍ ധാരണയായി.

സംസ്ഥാനസമ്മേളനം 2014

കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ (D&P), 36ാം സംസ്ഥാനസമ്മേളനം 2014 ഫെബ്രുവരി 20,21,22 തീയതികളിലായി പുണ്യപവിത്രഭൂമിയായ പത്തനംതിട്ടയില്‍ ശക്തിഭദ്രനഗറില്‍ (തിരുവല്ല സത്രം ഹാള്‍) നടന്നു. ശാസ്ത്രചൂഡാമണി ഡോ.കെ.പി.കേശവന്‍ നമ്പൂതിരി മണ്ഡപത്തില്‍ KDSTF സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ.പ്രദീപ് കുമാര്‍ പതാക ഉയര്‍ത്തിയതോടെ ഉദ്ഘാടനസഭ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.പ്രതാപചന്ദ്രവര്‍മ്മ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത് പ്രശസ്തചലച്ചിത്രസംവിധായകന്‍ ശ്രീ.മനോജ് കാനയായിരുന്നു. സംസ്കൃതഭാഷയുടെ പുനരുദ്ധാരണത്തിന് ജനകീയപരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹമഭിപ്രായപ്പെട്ടു. ഉച്ചക്കു ശേഷം കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു വന്ന സംസ്കൃതാധ്യാപകരെ കൊണ്ട് സമ്പന്നമായ സദസ്സില്‍ പ്രതിനിധി സമ്മേളനം നടന്നു. തുടര്‍ന്ന് കലാസന്ധ്യയില്‍ കുറിച്ചിത്താനം ജയകുമാര്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു.
21 വെള്ളി രാവിലെ ശ്രീ. കവിയൂര്‍ ശിവരാമ അയ്യര്‍ മണ്ഡപത്തില്‍ നടന്ന സംസ്കൃതസംസ്കൃതി സമ്മേളനം അഡ്വ.കെ.ശിവദാസന്‍ നായര്‍ (MLA) ഉദ്ഘാടനം ചെയ്തു ഉച്ചക്കു 1.30നു ശക്തിഭദ്ര മണ്ഡപത്തില്‍ സമാപനസമ്മേളനവും യാത്രയയപ്പുസമ്മേളനവും നടന്നു.